കേരളം

സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: പെണ്‍കുട്ടിക്കെതിരെ മാതാവും സഹോദരനും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിക്കെതിരെ മാതാവും സഹോദരനും രംഗത്ത്. മകളെ സ്വാമി ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നും ഒരു യുവാവുമായുള്ള പ്രണയബന്ധം ഒഴിവാക്കണമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് യുവതി ജനനേന്ദ്രിയം മുറിച്ചതെന്നും ഇവര്‍ പറഞ്ഞു. വനിതാ കമീഷനും ഡിജിപിക്കും നല്‍കിയ പരാതിയിലാണ് മാതാവും സഹോദരനും ഇക്കാര്യങ്ങള്‍ പറയുന്നത്.

പ്രണയബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് മകള്‍ക്ക് ഹരിസ്വാമിയോട് ശത്രുതയുണ്ടാകാന്‍ കാരണം. സംഭവദിവസം രാവിലെ വീട്ടില്‍നിന്നു പോയ പെണ്‍കുട്ടി വൈകിട്ടാണ് തിരിച്ചുവന്നത്. ഈ സമയം പെണ്‍കുട്ടി കാമുകനോട് ഒപ്പം ആയിരുന്നു. അന്നു രാവിലെ സ്വാമി പിണങ്ങരുതെന്നും തനിക്ക് സ്വാമിയോട് അകല്‍ച്ചയില്ലെന്നും പറഞ്ഞാണ് പെണ്‍കുട്ടി സ്വാമിയെ വിളിച്ചുവരുത്തിയതെന്നും പരാതിയില്‍ പറയുന്നു. സ്വാമിയോട് പിണങ്ങിയിരുന്നതിന് പെണ്‍കുട്ടി അന്നു ക്ഷമ ചോദിച്ചിരുന്നെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. 

സ്വാമിയുമായി കുറേ നാളായി അടുപ്പമുണ്ട്. തിരുവനന്തപുരത്തു വരുമ്പോള്‍ തങ്ങളുടെ വീട്ടിലാണ് തങ്ങിയിരുന്നത്. അന്നു രാത്രി സ്വാമി ഹാളിലാണ് കിടന്നത്. പാലും പഴങ്ങളമായി താന്‍ മുറിയിലേക്ക് പോയപ്പോഴാണു ബഹളം കേട്ടത്. മകള്‍ പുറത്തേക്ക് ഓടുന്നതും സ്വാമി ജനനേന്ദ്രിയം മുറിഞ്ഞനിലയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതുമാണ് കണ്ടതെന്ന് മാതാവ് പറയുന്നു. മകളുടെ മുറിയില്‍ സ്വാമി പോയിട്ടില്ലെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ 19നാണ് ജനനേന്ദ്രിയം മുറിഞ്ഞ സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടി തന്നെയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. വര്‍ഷങ്ങളായി സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും സഹികെട്ടാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് എന്നുമാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. ജനനേന്ദ്രീയം താന്‍ സ്വയം മുറിച്ചതാണ് എന്നായിരുന്നു സ്വാമി ആദ്യം പൊലീസിനോടു പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ