കേരളം

കശാപ്പ് നിയന്ത്രണത്തെ നിയമപരമായി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍; കോടതിയെ സമീപിക്കും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനത്തെ നിയമപരമായി നേരിടാന്‍ സംസ്ഥാന മന്ത്രിസഭാ യോഗ തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കും.ഇത് സംബന്ധിച്ച നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേരും പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കും. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ മുഖ്യമന്ത്രി തന്നെ മാധ്യമങ്ങളോട് വിശദീകരിക്കും. കശാപ്പ് നിരോധന വിഷയത്തില്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടറിയിക്കണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. 

കശാപ്പ് നിരോധന വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയതിന് പിന്നാലെ ആദ്യം പ്രതിഷേധമുയര്‍ത്തിയത് കേരളമായിരുന്നു. ഒരുതരത്തിലും അംഗീകരിച്ചുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പ്രതിഷേധം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയയ്ക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ ഒരുമിച്ച് നില്‍ക്കണം എന്നാവശ്യപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും പിണറായി വിജയന്‍ കത്തയച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ