കേരളം

മദ്രാസ് ഐഐടിയിലെ ബീഫ് ഫെസ്റ്റ്; മര്‍ദ്ദനമേറ്റ സൂരജ് ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചതിനെ തുടര്‍ന്ന് ക്രൂരമര്‍ദ്ദനത്തിന് ഇരയായ മലയാളി പിഎച്ചഡി വിദ്യാര്‍ഥി സൂരജിനെതിരെ കേസെടുത്തു. സൂരജിനെ കൂടാതെ ഏഴ് പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. 

കലാപം അഴിച്ചുവിടുക, തടഞ്ഞുവയ്ക്കല്‍, മര്‍ദ്ദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സൂരജിനെ മര്‍ദ്ദിച്ച എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ ചെന്നൈ കോട്ടൂര്‍പുരം പൊലീസ് കേസെടുത്തിരിക്കുന്നത്. എബിവിപി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍മന്നാണ് സൂരജിനെതിരെ കേസെടുത്തിരിക്കുന്നത്. 

കച്ചവടത്തിനായുള്ള കന്നുകാലി വില്‍പ്പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ ബീഫ് ഫെസ്റ്റിവെല്ലിലൂടെ പ്രതിഷേധിച്ചതിനാണ് മലപ്പുറം സ്വദേശിയായ സൂരജിനെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ