കേരളം

സ്റ്റേഷനില്‍ പ്രതികളുടെ ഗാനമേള നടത്തി താനൂര്‍ പൊലീസ്; പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പൊലീസുകാരുടെ വിനോദം

സമകാലിക മലയാളം ഡെസ്ക്

താനൂര്‍: പൊലീസ് സ്റ്റേഷനില്‍ പ്രതികളെ കൊണ്ട് ഗാനമേള നടത്തിച്ച് പൊലീസ്. താനൂര്‍ പൊലീസ് സ്റ്റേഷനില്‍ മൂന്ന് പ്രതികളെ കൊണ്ട് പാട്ട് പാടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തിയാണ് പൊലീസുകാരുടെ നടപടി. പൊതു സ്ഥലത്ത് ശല്യമുണ്ടാക്കിയതിനാണ് ഇവരെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചതെന്നാണ് താനൂര്‍ പൊലീസിന്റെ വിശദീകരണം. 

എന്നാല്‍ പ്രതികളെ മോശമായ രീതിയില്‍ കൈകാര്യം ചെയ്ത പൊലീസുകാരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മലപ്പുറം എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. താനൂര്‍ ഡിവൈഎസ്പിക്കാണ് ഇത് സംബന്ധിച്ച അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. 

ആക്ഷന്‍ ഹീറോ സിനിമയിലേത് പോലെ സ്റ്റേഷനില്‍ വെച്ചുള്ള പാട്ട് പാടിക്കല്‍ ശിക്ഷയാണ് മൂന്ന് യുവക്കള്‍ക്ക് താനൂര്‍ പൊലീസ് നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്