കേരളം

കിച്ച്ടി മുസ്ലീം ഭക്ഷണം, ഈ സര്‍ക്കാരിന് കിച്ച്ടിയെ ദേശീയ ഭക്ഷണമാക്കാമോയെന്ന് എന്‍ എസ് മാധവന്‍ 

സമകാലിക മലയാളം ഡെസ്ക്

കിച്ച്ടിയെ ദേശീയ ഭക്ഷണമായി ഉയര്‍ത്താന്‍ ബിജെപി സര്‍ക്കാരിന് കഴിയുമോ എന്ന സംശയം ഉന്നയിച്ചിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. കിച്ച്ടി മൂസ്ലീം ഭക്ഷണമാണെന്നും ഈജിപ്റ്റിലെ ദേശീയ ഭക്ഷണമായ കൊഷാരിയില്‍ നിന്നുമായിരിക്കാം ഇതിന്റെ ഉത്ഭവം എന്നും ട്വീറ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് മാധവന്‍

കേരളത്തിലെ കിച്ച്ടി എന്തുകൊണ്ട് ദേശീയ ഭക്ഷണമാക്കികൂടാ എന്നതായിരുന്നു മാധവന്‍ ഉന്നയിച്ച ആദ്യ സംശയം. ഇതിന് പിന്നാലെ കൊച്ചിയിലെ താജ് ഹോട്ടലില്‍ നിന്ന് കിച്ച്ടി കഴിച്ച സംഭവം വിശദീകരിച്ചുകൊണ്ടുള്ള ട്വീറ്റും മാധവന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

കിച്ച്ടിയെ ബ്രാന്‍ഡ് ഇന്ത്യ ഫുഡ്ഡാക്കുന്നു എന്ന വാര്‍ത്തകളായിരുന്നു ഇന്നതെ മാധവന്റെ ആദ്യ ട്വീറ്റിന് ആധാരം. 800കിലോഗ്രാം കിച്ച്ടി 60,000 അനാഥകുട്ടികള്‍ക്ക് നല്‍കുമെന്ന വാദം ഉയര്‍ത്തികാട്ടിയാണ് മാധവന്‍ ഇത് ട്വീറ്റ് ചെയ്തത്. അതായത് ഒരാള്‍ക്ക് 13 കിലോഗ്രാം വീതം. അത്തരത്തില്‍ കുട്ടികളെയും ദേശീയ ഭക്ഷണത്തെയും അധിക്ഷേപിക്കരുതെന്നാണ് അദ്ദേഹം ട്വീറ്റിലൂടെ അഭിപ്രായപ്പെട്ടിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും