കേരളം

തോമസ് ചാണ്ടിയെ കൂടുതല്‍ പിന്തുണയ്‌ക്കേണ്ടെന്ന് സിപിഎം തീരുമാനം; സെക്രട്ടേറിയറ്റ് യോഗത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ചര്‍ച്ചയാകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഭൂമി കൈയേറ്റ ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയെ ഇനിയും സംരക്ഷിച്ചുനിര്‍ത്തുന്ന നിലപാട് എടുക്കേണ്ടെന്ന് സിപിഎമ്മില്‍ പൊതുനിലപാട്. തോമസ് ചാണ്ടിക്കെതിരെ കോടതിയില്‍ നിന്ന് എന്തെങ്കിലും പരാമര്‍ശം ഉണ്ടായാല്‍ ആ നിമിഷം രാജിവാങ്ങാന്‍ അനൗദ്യോഗിക തീരുമാനമെടുത്തതായാണ് സൂചന. കുട്ടനാട്ടില്‍ ജനജാഗ്രതാ യാത്രയ്ക്ക് നല്‍കിയ സ്വീകരണയോഗത്തില്‍ തോമസ് ചാണ്ടി വെല്ലുവിളി നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെയും അതൃപ്തിയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മന്ത്രിസഭായോഗത്തിന് ശേഷം ചേംബറിലേക്ക് വിളിപ്പിച്ച മുഖ്യമന്ത്രി, അതൃപ്തി തോമസ് ചാണ്ടിയെ നേരിട്ട് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 

തനിക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും അന്വേഷണസംഘത്തിന് കഴിയില്ലെന്നും തോമസ് ചാണ്ടി കുട്ടനാട്ടില്‍ അഭിപ്രായപ്പെട്ടിരുന്നു. മന്ത്രിയുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായുണ്ടാകുന്ന പ്രസ്താവനകളില്‍ ഭൂരിപക്ഷം സിപിഎം നേതാക്കളും അതൃപ്തിയിലാണ്. തോമസ് ചാണ്ടിയുടെ കൈയേറ്റം അന്വേഷിച്ച ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ട് അടുത്തുചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. 

സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുന്‍പ് തോമസ് ചാണ്ടി മന്ത്രിസഭയില്‍ നിന്ന് പുറത്തുപോയാല്‍ സര്‍ക്കാരിന്റെ പ്രതിശ്ചായ വീണ്ടെടുക്കാന്‍ കഴിയുമെന്ന് ഇടതുമുന്നണിയിലെ ഒരുപറ്റം നേതാക്കള്‍ വിലയിരുത്തുന്നു. അതേസമയം തോമസ് ചാണ്ടി വിഷയത്തില്‍ സിപിഎം എന്തു നിലപാട് സ്വീകരിച്ചാലും അംഗീകരിക്കാനാണ് എന്‍സിപിയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ