കേരളം

സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറെന്ന് ഗെയ്ല്‍ 

സമകാലിക മലയാളം ഡെസ്ക്

സര്‍ക്കാര്‍ നിശ്ചയിച്ചിക്കുന്ന നഷ്ടപരിഹാരം നല്‍കാന്‍ ഗെയ്ല്‍ നല്‍കാന്‍ തയ്യാറാണെന്ന് ഗെയ്ല്‍ അധികൃതര്‍. ഇപ്പോഴത്തെ തുക കുറവാണെന്നുമാണ് ഗെയ്ല്‍ അധികൃതരുടെയും നിലപാട് ഗെയ്ല്‍ നഷ്ടപരിഹാരം. ഭൂമിയുടെ ന്യായവിലയുടെ അന്‍പത് ശതമാനമാണ് നിലവിലെ നഷ്ടപരിഹാരം. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പറയുന്ന തുക നല്‍കാന്‍ തയ്യാറാണെന്ന് ഗെയ്‌ലിന്റെ നിലപാട്. ഗെയ്ല്‍ സിജിഎം വിജുവാണ് ഇക്കാര്യം അറിയിച്ചത്. 

കൊച്ചി മുതല്‍ മംഗലാപുരം വരെ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനുളള പദ്ധതിയാണ് ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കു എതിരെ സമരം ശക്തമായ സാഹചര്യത്തിലാണ് അനുനയ നീക്കവുമായി ഗെയ്ല്‍ രംഗത്ത് എത്തിയിരിക്കുന്നത്. 

ഗെയ്ല്‍ സമരസമിതിയുമായി് ചര്‍ച്ചക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച വ്യവസായ മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. സമരക്കാരേയും രാഷ്ട്രീയ സംഘടന പ്രതിനിധികളേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്