കേരളം

എന്‍ഐഎ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനബ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കേരളത്തിലെ മതപരിവര്‍ത്തനങ്ങളെ കുറിച്ച് ഒരു സ്വകാര്യ ചാനല്‍ നടത്തിയ ഒളികാമറ ഓപ്പറേഷനില്‍ നടത്തിയ വിവാദപരാമര്‍ശവുമായി തന്നെ എന്‍ഐഎ ചോദ്യം ചെയ്തിട്ടില്ലെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗം സംഘടനയുടെ നേതാവ് എഎസ് സൈനബ. അത്തരം വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്നും അവര്‍ വ്യക്തമാക്കി.

ഹാദിയയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് എന്‍ഐഎ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. മതം മാറിയ ശേഷമാണ് താന്‍ ഹാദിയയുമായി ബന്ധപ്പെട്ടതെന്നായിരുന്നു സൈനബയുടെ മറുപടി. ഇക്കാര്യം എന്‍ഐഎയ്ക്ക് ബോധ്യപ്പെട്ടതായും സൈനബ പറഞ്ഞു. ഇക്കാര്യവുമായി ബന്ധപ്പെട്ട് സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സൈനബയെ കൂടാതെ തേജസ് പത്രത്തിന്റെ ഗള്‍ഫ് എഡിറ്റര്‍ അഹമ്മദ് ശെറീഫും ഒളികാമറയില്‍ കുടുങ്ങിയിരുന്നു. സംഘടനയ്ക്ക് ഹവാല പണം ലഭിക്കുന്നുണ്ടെന്നും മഞ്ചേരിയിലെ സത്യസരണി മതപരിവര്‍ത്തന കേന്ദ്രമാണെന്നുമായിരുന്നു ഒളികാമറയ്ക്ക് മുമ്പാകെ ഇവരുടെ വെളിപ്പെടുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു