കേരളം

ആതുര സേവന രംഗത്തും, അക്കൗണ്ടിങ്ങിലും പ്രാവീണ്യമുള്ളവര്‍ക്ക് സിംഗപ്പൂരില്‍ അവസരമൊരുങ്ങുന്നു;കേരളവും സിംഗപ്പൂരും ധാരണയിലെത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  ആതുര സേവന രംഗത്തും, അക്കൗണ്ടിംങ്ങിലും പ്രാവീണ്യമുള്ള കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിംഗപ്പൂരില്‍ ജോലി അവസരമൊരുങ്ങുന്നു. സിംഗപ്പൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സിഇഒ സുനില്‍ പീറ്റര്‍, ബോര്‍ഡ് ഡയറക്ടര്‍ ഹെലന്‍ കമ്പോസ്, ഡയറക്ടര്‍ എസ്.യു പത്മനാഭന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ഈ മേഖലയില്‍ പ്രാവീണ്യമുള്ള കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ധാരണയായി. സംസ്ഥാന തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. 

തൊഴില്‍ വകുപ്പില്‍ നടപ്പാക്കേണ്ട നൂതന സാധ്യതകള്‍ അടുത്തറിയുക ലക്ഷ്യമിട്ട് നടത്തിയ സിംഗപ്പൂര്‍ യാത്രയിലാണ് ഇതുസംബന്ധിച്ച് കേരളവും സിംഗപ്പൂരും ധാരണയിലെത്തിയത്. ലൈഫ് മിഷന്‍ ഭവന പദ്ധതികളില്‍ സിംഗപ്പൂര്‍ ഭവന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനെ സംബന്ധിച്ച് ഇന്‍ഡസ്ട്രിയല്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനും, സിംഗപ്പൂര്‍ അംബാസിഡറുമായ ഗോപിനാഥ പിള്ളയുമായി നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടത്തിയതായും മന്ത്രി ടിപി രാമകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

മന്ത്രി ടിപി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തൊഴില്‍ വകുപ്പില്‍ നടപ്പാക്കേണ്ട നൂതന സാധ്യതകളെ അടുത്തറിയുന്നതിനായുള്ള രണ്ട് ദിവസത്തെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം കുറിക്കുകയുണ്ടായി
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ചങജ ജയേഷിനൊപ്പം വാള്‍ട്ട് ഡിസ്‌നി സൗത്ത് ഏഷ്യന്‍ ആസ്ഥാനം സന്ദര്‍ശിക്കുകയും ഡിജിറ്റല്‍ നെറ്റ് വര്‍ക്ക് തലവന്‍ മാത്യു ബ്രയാന്‍ഡ്, ഗ്ലോബല്‍ നെറ്റ് വര്‍ക്ക് സെക്യൂരിറ്റി ഡയറക്ടര്‍ പ്രശാന്ത് എന്നിവരുമായി കൂടികാഴ്ച നടത്തുകയും ചെയ്തു. ഡിജിറ്റല്‍ നെറ്റ് വര്‍ക്കിംഗ്, ഗ്ലോബല്‍ നെറ്റ് വര്‍ക്ക് സെക്യൂരിറ്റി എന്നീ മേഖലകളിലെ നവീന സാധ്യതകള്‍ കേരളത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാന്‍ വേണ്ട ഇടപെടലുകളെ 
സംബന്ധിച്ചുള്ള നിര്‍ദേശങ്ങളായിരുന്ന ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നത്.
ശേഷം ഇന്‍ഡസ്ട്രിയല്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനും, സിംഗപ്പൂര്‍ അംബാസിഡറുമായ ഗോപിനാഥ പിള്ളയുമായി നടന്ന കൂടികാഴ്ചയില്‍ ലൈഫ് മിഷന്‍ ഭവന പദ്ധതികളില്‍ സിംഗപ്പൂര്‍ ഭവന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനെ സംബന്ധിച്ച് ചര്‍ച്ച നടത്തി.
ഉച്ചയ്ക്കു ശേഷം സിംഗപ്പൂര്‍ എസ്പിഐ ഇന്റര്‍നാഷണല്‍ പോളിടെക്‌നിക് സന്ദര്‍ശിക്കുകയും പ്രിന്‍സിപ്പാള്‍ ലീ ഫൂക്ക് ലീ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ചിയ ഹുയ് യോംഗ് എന്നിവരുമായി നടന്ന കൂടികാഴ്ചയില്‍ കാലഘട്ടത്തിനനുസൃതമായി നൈപുണ്യമേഖലയില്‍ നടപ്പാക്കേണ്ടുന്ന സവിശേഷ മാറ്റങ്ങളെ കുറിച്ചും, നൈപുണ്യ വിദ്യാഭ്യാസ മേഖലയിലെ പുതിയ കോഴ്‌സുകളെ കുറിച്ചും മനസിലാക്കുകയുണ്ടായി. പതിനഞ്ച് ഏക്കറില്‍ പരന്നു കിടക്കുന്ന അത്യാധുനിക സംവിധാനങ്ങളടങ്ങിയ ' ക്യാംപസ് അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിക്കുകയുണ്ടായി. കേരളത്തിലെ ഐ.ടി.ഐ കളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയില്‍ പ്രസ്തുത പോളിടെക്‌നിക്കിന്റെ പ്രവര്‍ത്തന മാതൃക പിന്തുടരുന്നതായിരിക്കും.
സിംഗപ്പൂര്‍ റിപബ്ലിക്ക് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ജാവേദ് അഷ്‌റഫുമായി നടത്തിയ കൂടികാഴ്ചയില്‍ സിംഗപ്പൂരുമായി നൈപുണ്യ രംഗത്തിന് പുറമെ ടൂറിസം മേഖലയ്ക്കും പ്രാധാന്യം നല്‍കണമെന്ന നിര്‍ദ്ദേശമുയര്‍ന്നു.
വൈകീട്ട് സിംഗപ്പൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആസ്ഥാനത്ത് വെച്ച് ഇഋഛ സുനില്‍ പീറ്റര്‍ ,ബോര്‍ഡ് ഡയറക്ടര്‍ ഹെലന്‍ കമ്പോസ്, ഡയറക്ടര്‍ എസ്.യു പത്മനാഭന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ആതുര സേവന രംഗത്തും, അക്കൗണ്ടിംങ്ങിലും പ്രാവീണ്യമുള്ള കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനും ധാരണയായി.
ചീഫ് സെക്രട്ടറി ടോം ജോസ്, എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ ശ്രീറാം വെങ്കട്ടരാമന്‍, അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ദീപു പി. നായര്‍ എന്നിവരും കൂടിക്കാഴ്ചകളില്‍ സന്നിഹിതരായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ