കേരളം

ഗെയ്ല്‍ സമരം; പിന്തുണയുമായി കെ സുരേന്ദ്രന്‍; മലപ്പുറത്തെത്തുംപോള്‍ പിണറായി കവാത്ത് മറക്കുമോ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത നിലപാടിനോട് തത്വത്തില്‍ യോജിക്കുന്നതായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. നാഷനല്‍ ഹൈവേ വികസനവും ഗെയില്‍ പൈപ്പ് ലൈനും അട്ടിമറിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. അതിനു പിന്നില്‍ ഒരു ഹിഡന്‍ അജണ്ടയുണ്ടെന്നും സുരേന്ദ്രന്‍ പറയുന്നു.

നര്‍മ്മദാ വിഷയത്തില്‍ നരേന്ദ്രമോദി കാണിച്ച ആര്‍ജ്ജവം പിണറായി കാണിക്കണം. നാഷണല്‍ ഹൈവേ സ്ഥലമെടുപ്പ് മലപ്പുറത്തെത്തുംപോള്‍ പിണറായി കവാത്ത് മറക്കുമോ എന്ന് കാത്തിരുന്നു കാണാമെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

 പോസ്റ്റിന്റെ പൂര്‍ണരൂപം

ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത നിലപാടിനോട് തത്വത്തില്‍ യോജിക്കുന്നു. നാഷനല്‍ ഹൈവേ വികസനവും ഗെയില്‍ പൈപ്പ് ലൈനും അട്ടിമറിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. അതിനു പിന്നില്‍ ഒരു ഹിഡന്‍ അജണ്ടയുണ്ട്. എന്നാല്‍ അഞ്ചുസെന്റും പത്തുസെന്റും കൈവശമുള്ള പാവപ്പെട്ടവരുടെ കിടപ്പാടത്തിനിടയിലൂടെ ഇത് കൊണ്ടുപോകാതെ അലൈന്‍മെന്റില്‍ ചെറിയ മാററം വരുത്തി പരിഹരിക്കാന്‍ അധികൃതര്‍ തയാറായാല്‍ തീരുന്ന പ്രശ്‌നമേ ഇതിലുള്ളൂ. കമ്പ്യൂട്ടര്‍ വന്നപ്പോഴും ട്രാക്ടര്‍ വന്നപ്പോഴും എ. ടി. എം കൗണ്‍ടര്‍ വന്നപ്പോഴും എക്‌സ്പ്രസ്സ് ഹൈവേ വന്നപ്പോഴും സി. പി. എം എടുത്ത നിലപാട് പിണറായി ഓര്‍മ്മിക്കുന്നത് നല്ലതാണ്. നര്‍മ്മദാ വിഷയത്തില്‍ നരേന്ദ്രമോദി കാണിച്ച ആര്‍ജ്ജവം പിണറായി കാണിക്കണം. നാഷണല്‍ ഹൈവേ സ്ഥലമെടുപ്പ് മലപ്പുറത്തെത്തുംപോള്‍ പിണറായി കവാത്ത് മറക്കുമോ എന്ന് കാത്തിരുന്നു കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു