കേരളം

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം കോട്ടയം വിജിലന്‍സ് എസ് പി അന്വേഷിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തോമസ് ചാണ്ടിക്കതിരായ ഭൂമി കയ്യേറ്റം  കോട്ടയം വിജിലന്‍സ് എസ്പി അന്വേഷിക്കും. 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റയാണ് ഈ സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍  ഉത്തരവിട്ടത് 

തോമസ് ചാണ്ടി ഭൂമി കയ്യേറി കായല്‍ മണ്ണിട്ട് നികത്തിയെന്ന പരാതിയിലാണ് കോട്ടയം വിജിലന്‍സ് കോടതി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയതിന് പിന്നാലെയാണ് ഡിജിപി കൂടിയായ ലോക്‌നാഥ് ബഹ്‌റയുടെ ഉത്തരവ്. റിസോര്‍ട്ടിലേക്കുള്ള വലിയകുളം സീറോ ജെട്ടി റോഡിന്റെ നിര്‍മ്മാണം അനധികൃതമാണെന്നാരോപിച്ച് ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ സുഭാഷാണ് കോടതിയെ സമീപിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി