കേരളം

താന്‍ ആരുടെയും പേരു പറഞ്ഞില്ല, പറഞ്ഞത് ചെന്നിത്തല: പിണറായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചപ്പോള്‍ താന്‍ ആരുടെയും പേരു പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പേരു പറഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. അതെന്തുകൊണ്ടെന്ന് അവര്‍ ആലോചിച്ചാല്‍ മതിയെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ ലൈംഗിക ആരോപണം ഒഴിവാക്കിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചതു സംബന്ധിച്ച് ക്രമപ്രശ്‌നം ഉന്നയിച്ചപ്പോള്‍ രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടിയുടെ പേരു പരാമര്‍ശിച്ചു. ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പോലും സര്‍ക്കാര്‍ ആക്ഷേപങ്ങള്‍ കൊണ്ടുവന്നു എന്നായിരുന്നു ചെന്നിത്തല ചൂണ്ടിക്കാട്ടിയത്. ഇതിനു മറുപടിയായാണ് പിണറായി താന്‍ ആരുടെയും പേരു പരാമര്‍ശിച്ചിട്ടില്ലെന്നു വ്യ്ക്തമാക്കിയത്.

പേരു പരാമര്‍ശിക്കാതിരിക്കാനുള്ള മാന്യത താന്‍ കാണിച്ചു. അതെല്ലാം അന്വേഷണത്തില്‍ തെളിയേണ്ടതാണ്. എന്നാല്‍ പ്രതിപക്ഷ നേതാവ് ഇവിടെ ഒരു പേരു പരാമര്‍ശിച്ചു. താന്‍ അത് ഒഴിവാക്കാന്‍ ശ്രമിച്ചതാണ്. അദ്ദേഹം അത് എന്തുകൊണ്ടു പറഞ്ഞു എന്നത് അവര്‍ ചര്‍ച്ച ചെയ്താല്‍ മതി. കമ്മിഷന്‍ റിപ്പോര്‍ട്ടിലുളള കാര്യങ്ങള്‍ ഒന്നും താന്‍ പുറത്തുപറഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ട് വായിച്ചാല്‍ വ്യക്തമാവുമെന്ന് പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും