കേരളം

ഈ ചോദ്യം എങ്ങനെ എന്നോട് ചോദിക്കാന്‍ തോന്നി, സരിതയുടെ ആരോപണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് സോളാര്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടുവെന്ന സരിത എസ് നായരുടെ ആരോപണത്തില്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് വാര്‍ത്താമാധ്യമങ്ങള്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ , ഈ ചോദ്യം എങ്ങനെ എന്നോട് ചോദിക്കാന്‍ തോന്നി എന്ന മറുപടി നല്‍കി ഒഴിഞ്ഞുമാറാനാണ് രമേശ് ചെന്നിത്തല ശ്രമിച്ചത്. ഇത്തരം ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി പറയുമെന്ന് വിചാരിക്കാന്‍ കഴിയുമോയെന്നും ചെന്നിത്തല ചോദിച്ചു. തുടര്‍ന്ന് പാര്‍ട്ടിയില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും നിയമപരമായും രാഷ്ട്രീയപരമായും സോളാര്‍ കേസിലെ അന്വേഷണത്തെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

ഭൂമികൈയേറ്റ വിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നെല്‍വയല്‍ തണ്ണീര്‍ തട നിയമം ലംഘിക്കുകയും അനധികൃത കൈയേറ്റങ്ങള്‍ നടത്തുകയും ചെയ്ത തോമസ് ചാണ്ടിയെ സിപിഎം സംരക്ഷിച്ചുവരുകയാണ്. ഇ പി ജയരാജന് കിട്ടാത്ത നീതി എന്തിനാണ് ചാണ്ടിക്ക് എന്നും രമേശ് ചെന്നിത്തല ചോദിച്ചു. സിപിഎം പൊതുസമൂഹത്തിന് മുന്‍പില്‍ അപഹാസ്യമായിരിക്കുകയാണ്. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ