കേരളം

വാട്ടര്‍ അതോറിട്ടി എംഡി എ ഷൈനമോള്‍ ഐഎഎസിന് അറസ്റ്റ് വാറണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി :  കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ എ ഷൈനമോള്‍ ഐഎഎസിന് അറസ്റ്റ് വാറണ്ട്. കോടതി അലക്ഷ്യ കേസിലാണ് ഷൈനമോള്‍ക്ക് ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എഞ്ചിനീറിംഗ് പ്രോജക്ട്‌സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനം നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ
നടപടി. 

ഷൈനാമോള്‍ക്കെതിരെയുള്ള കോടതി അലക്ഷ്യം നിലനില്‍ക്കുന്നതാണെന്ന് ബോധ്യപ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇന്ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഷൈനമോള്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല. ഈ സാഹചര്യത്തിലാണ് കോടതി  അറസ്‌ററ് വാറണ്ട് പുറപ്പെടുവിച്ചത്. 

ജല അതോറിറ്റിക്ക് വേണ്ടി കമ്പനി നിര്‍വഹിച്ച ജോലികളുടെ ചിലവിനത്തില്‍  അധികം വന്ന തുക കമ്പനിക്ക് നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വാട്ടര്‍ അതോറിറ്റി നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. എന്നിട്ടും തുക നല്‍കാതിരുന്ന  സാഹചര്യത്തിലാണ് ജല അതോറിറ്റിക്കെതിരെ കമ്പനി കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'