കേരളം

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം സ്ഥിരീകരിച്ച് എജി; തീരുമാനം എടുക്കേണ്ടത് സര്‍ക്കാരെന്ന് നിയമോപദേശം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലപ്പുഴയിലെ  മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം സ്ഥിരീകരിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍ മണ്ണിട്ട് നികത്തിയത് ഉള്‍പ്പെടെയുളള നിയമലംഘനങ്ങള്‍ ചൂണ്ടികാട്ടിയുളള കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമപരമായി സാധുതയുണ്ടെന്നും എജിയുടെ നിയമോപദേശത്തില്‍ പറയുന്നു. തോമസ് ചാണ്ടിയുടെ രാജി ഉള്‍പ്പടെയുളള കാര്യങ്ങളില്‍ ഹൈകോടതി വിധി വരെ കാത്തിരിക്കണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും എ ജി ചൂണ്ടികാട്ടി

ലേക് പാലസ് ഭൂമി് കൈയേറ്റ വിവാദവുമായി ബന്ധപ്പെട്ട കളക്ടറുടെ അന്തിമ റിപ്പോര്‍ട്ടില്‍ മന്ത്രി തോമസ് ചാണ്ടിക്ക് എതിരെ ഗുരുതര പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്. തൊഴിലാളികളുടെ ഭൂമി തോമസ് ചാണ്ടിയുടെ കമ്പനി വാങ്ങിക്കൂട്ടി സര്‍ക്കാരിന്റെ ലക്ഷ്യം പരാജയപ്പെടുത്തി. മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമിയും വഴിയും നികത്തി. മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മൂന്ന് വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത് എന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ അന്തിമറിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ വിഷയം എജിയുടെ നിയമോപദേശത്തിന് വിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി