കേരളം

പട്ടയം റദ്ദാക്കല്‍: തന്റെ ഭാഗം കേട്ടില്ലെന്ന് ജോയ്‌സ് ജോര്‍ജ്ജ് എം പി 

സമകാലിക മലയാളം ഡെസ്ക്

ദേവികുളം: ഇടുക്കി കൊട്ടക്കാമ്പൂരില്‍ തന്റെയും ബന്ധുക്കളുടെയും പേരിലുളള 20 ഏക്കര്‍ ഭൂമി യുടെ ഉടമസ്ഥാവകാശം റദ്ദ് ചെയ്ത ഇടുക്കി ജില്ലാഭരണകൂടത്തിന്റെ നടപടി സ്വാഭാവികനീതിയുടെ നിഷേധമെന്ന് ജോയ്സ് ജോര്‍ജ്ജ് എം പി. ഭൂമിയുടെ ഉടമസ്ഥാവകാശം റദ്ദ് ചെയ്യുന്നതിന് മുന്‍പ് തന്റെ വിശദീകരണം തേടിയില്ല. ഇതിനെതിരെ നിയമനടപടി കളുമായി മുന്നോട്ടുപോകുമെന്ന് ജോയ്‌സ് ജോര്‍ജ്ജ് എം പി പ്രതികരിച്ചു

ദേവികുളം സബ്കളക്ടര്‍ റദ്ദു ചെയ്ത 20 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന എല്ലാ രേഖകളും തന്റെ പക്കലുണ്ട്. രേഖകള്‍ സംബന്ധിച്ച് അവ്യക്തതയില്ല. 1964 ലെ നിയമമനുസരിച്ച് തരിശുഭൂമിയ്ക്കാണ് പിന്നിട് പട്ടയം നല്‍കുന്നത്. അതുകൊണ്ട് സര്‍ക്കാരിന്റെ തരിശ്ഭൂമി കൈയേറി എന്നത് അടിസ്ഥാനരഹിതമാണെന്നും ജോയ്‌സ് ജോര്‍ജ്ജ് പറഞ്ഞു. താന്‍ എംപിയോ, അഭിഭാഷകനോ ആകുന്നതിന് മുന്‍പാണ് ഭൂമികൈമാറ്റം നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ