കേരളം

തോമസ് ചാണ്ടി സ്വയം രാജിവെക്കട്ടെ; തീരുമാനം വൈകരുതെന്ന് പിണറായി

സമകാലിക മലയാളം ഡെസ്ക്

കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന തോമസ് ചാണ്ടി തുടരണമോ എന്നകാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്‍സിപിയാണെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചതോടെയാണ് തോമസ് ചാണ്ടിയുടെ രാജി നീളാന്‍ കാരണമായത്. രാജിവെക്കണമെന്ന് കാര്യത്തില്‍ സിപിഐ കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും മുന്നണി സംവിധാനം തകരുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. ഒടുവില്‍ ഈ നിലപാടിനോട് സിപിഐയും യോജിക്കുകയായിരുന്നു.

നേരത്തെ സിപിഎമ്മും ഇക്കാര്യത്തില്‍ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടിരുന്നു. എന്‍സിപി നേതൃയോഗം അടുത്ത ദിവസം ചേരുന്നുണ്ട്. ഇവിടെ അന്തിമ തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രി എന്‍സിപി നേതാക്കളോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവെക്കാന്‍ ആവശ്യപ്പെടുന്നതോടെ എന്‍സിപിക്ക് അത് ക്ഷീണമാകുമെന്നും ഈ സാഹചര്യത്തില്‍ തോമസ് ചാണ്ടി തുടരണമോ എന്നത് എന്‍സിപി നേതൃത്വത്തിന് തീരുമാനിക്കാം. തീരുമാനം വൈകരുതെന്നും മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തില്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്