കേരളം

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നാളെ സെക്രട്ടറിയേറ്റ് വളയുമെന്ന് ബിജെപി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നാളെ സെക്രട്ടറിയേറ്റ് വളയുമെന്ന് ബിജെപി. രാവിലെ തുടങ്ങുന്ന ഉപരോധം ഉച്ചവരെ നീളും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഉപരോധം ഉദ്ഘാടനം ചെയ്യുന്നത്. 

മുന്നണിയിലെ പ്രമുഖ കക്ഷികളും റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐയുംഎതിര്‍ത്തിട്ടും തോമസ് ചാണ്ടി മന്ത്രിയായി തുടരുന്നത് മുഖ്യമന്ത്രി സംരക്ഷിക്കുന്നതു കൊണ്ടാണെന്ന് ബിജെപി ആരോപിച്ചു. മുഖ്യമന്ത്രിക്ക് തോമസ് ചാണ്ടിയോടുള്ള വിട്ടുവീഴ്ചാ മനോഭാവം എന്താണെന്ന് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

തോമസ് ചാണ്ടിക്ക് ഭൂമി കൈയേറാന്‍ എല്ലാ ഒത്താശയും ചെയ്ത് കൊടുത്ത ശേഷം മന്ത്രിക്കെതിരെ  സമരം നടത്താന്‍ യുഡിഎഫിന് അവകാശമില്ല. അതിനാല്‍ തന്നെ തോമസ് ചാണ്ടിക്കെതിരായ യഥാര്‍ത്ഥ സമരം നടത്തുന്നത് തങ്ങളാണെന്നും
ബിജെപി നേതൃത്വം വ്യക്തമാക്കി.

അതേസമയം തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. രാജി അല്ലാതെ മറ്റ് വഴിയില്ലെന്നാണ് സിപിഎമ്മും സിപിഐയും നിലപാടെടുത്തിരിക്കുന്നത്. എന്നാല്‍ തത്ക്കാലം രാജി വേണ്ടെന്നാണ് എന്‍സിപിയുടെ നിലപാട്. സിപിഎം നിലപാട് കടുപ്പിച്ചാല്‍ ഇന്നുതന്നെ മന്ത്രി രാജിവയ്‌ക്കേണ്ടിവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം