കേരളം

മറ്റ് മതങ്ങള്‍ തഴച്ചുവളര്‍ന്നത് ഹിന്ദുവിന്റെ ക്ഷമ കൊണ്ട്, ഇവര്‍ക്ക് ഭാരതീയര്‍ നല്‍കിയ മറുപടിയാണ് ആര്‍എസ്എസ് എന്ന് പ്രിയദര്‍ശന്‍

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും ഭീരുത്വമാണെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ് ആര്‍എസ്എസ് എന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന സേവാഭാരതിയുടെ സംസ്ഥാന സംഗമ വേദിയില്‍, സംഗമ സംഘാടക കണ്‍വീനര്‍ എന്ന നിലയില്‍ എത്തിയായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം. 

മറ്റ് മതങ്ങള്‍ രാജ്യത്തേക്ക് വന്നപ്പോള്‍ നമ്മളതിനെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. എന്നാലത് നമ്മുടെ ഭീരുത്വമാണെന്ന് അവര്‍ കരുതിയപ്പോള്‍ ഭാരതീയന്‍ നല്‍കിയ മറുപടിയാണ് ആര്‍എസ്എസ് എന്ന സംഘടനയെന്നും പ്രിയദര്‍സന്‍ പറഞ്ഞു. ഹിന്ദുക്കളുടെ ക്ഷമയും മര്യാദയും കൊണ്ടാണ് മറ്റ് രാജ്യക്കാരും, ജാതിക്കാരുമെല്ലാം നമ്മുടെ രാജ്യത്തെ തഴച്ചു വളര്‍ന്നത്. 

സേവാഭാരതി എന്നാല്‍ ആര്‍എസ്എസിന്റെ മുഖത്തിന് ഭംഗി നല്‍കുന്ന പ്രസ്ഥാനമാണ്. സംസ്ഥാനത്ത് ദിവസേന 38,000 പേര്‍ക്ക് അന്നം നല്‍കുന്നു എന്നതാണ് തന്നെ സേവാഭാരതിയുമായി അടുപ്പിച്ചതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്