കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റുസംസ്ഥാനങ്ങള്‍ക്ക് പ്രചോദനം: നടന്‍ വിജയുടെ അച്ഛന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് നടന്‍ വിജയുടെ പിതാവും പ്രമുഖ തമിഴ് സംവിധായകനുമായ എസ് എ ചന്ദ്രശേഖര്‍. കേരള സര്‍ക്കാര്‍ നിരവധി ല്ല കാര്യങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. അപകടത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഏര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള കേരള സര്‍ക്കാരിന്റെ നടപടികള്‍ മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ്അദ്ദേഹം പറഞ്ഞു. 
 
തമിഴ്‌നാട് ഉള്‍പ്പടെ മറ്റുസംസ്ഥാനങ്ങളില്‍ അഴിമതി കൂടുമ്പോള്‍ കേരളം വ്യത്യസ്തമാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടി രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ബാധിച്ചു. എല്ലാവരും ജിഎസ്ടിയുടെ ഫലം അനുഭവിയ്ക്കുകയാണിപ്പോള്‍. മര്‍സല്‍ സിനിമയില്‍ ജിഎസ്ടിയെ കുറിച്ച് തെറ്റായി ഒന്നും പറയുന്നില്ലെന്നും വിവാദപ്രചാരണം സിനിമയ്ക്ക് ഗുണം ചെയ്തതായും അദ്ദേഹം പറഞ്ഞു. വിജയുടെ രാഷ്ട്രീയം എന്താണെന്ന് അറിയില്ല. കമല്‍ഹാസന്‍ ഞങ്ങള്‍ അടങ്ങുന്ന സിനിമ കുടുംബത്തിലെ അംഗമാണ്. മഹാനായ നടനാണ് കമല്‍. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ മാറ്റം ഉണ്ടാകണം. കേരള സര്‍ക്കാര്‍ ഇതര സംസ്ഥാനങ്ങള്‍ക്ക് പ്രചോദനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് എല്ലാവിധ അഭിനന്ദങ്ങളും ആശംസങ്ങളും നേരുന്നതായും എസ് എ ചന്ദ്രശേഖര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്