കേരളം

തോമസ്ചാണ്ടി സ്വയം പോയില്ലെങ്കില്‍ പിടിച്ച് പുറത്താക്കേണ്ടി വരുമെന്ന് വിഎസ് അച്യുതാനന്ദന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തോമസ് ചാണ്ടി തന്നത്താന്‍ പോയില്ലെങ്കില്‍ പിടിച്ചു പുറത്താക്കേണ്ടി വരുമെന്ന് വിഎസ് അച്ച്യുതാന്ദന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയം ഒഴിയുകയാണ് ചാണ്ടി ചെയ്യേണ്ടതെന്നും വിഎസ് വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ രാജിക്കാര്യം നീളുന്നതിനിടയാണ് വിഎസിന്റെ പ്രതികരണം.

ചാണ്ടിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം നടന്ന എല്‍ഡിഎഫ് അടിയന്തിര യോഗത്തിലും രാജി പിന്നീടാവാം എന്ന നിലാപാടാണുണ്ടായത്. സിപിഐ ചാണ്ടിയുടെ രാജിക്കായി സമ്മര്‍ദ്ദം ചെലുത്തിയപ്പോഴും എന്‍സിപി ദേശീയ നേതൃത്വവും ചാണ്ടിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

അതേസമയം തോമസ് ചാണ്ടി കായല്‍ കൈയേറിയെന്ന ആരോപണം അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുന്‍പ് വി.എസ് പരസ്യ നിലപാടെടുത്തിരുന്നു. കൈയേറ്റം അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും അവര്‍ അക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നുമാണ്  അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം