കേരളം

കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജിയില്ലെന്ന് തോമസ് ചാണ്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കായല്‍കയ്യേറ്റത്തില്‍ ഹൈക്കോടതി വാക്കാല്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെക്കില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. കളക്ടറുടെ റിപ്പോര്‍ട്ടില്‍ തനിക്കെതിരെ ഹൈക്കോടതി വിധിയുണ്ടായിട്ടില്ല. കോടതി വിധിയില്‍ തനിക്കെതിര വിമര്‍ശനമുണ്ടെങ്കില്‍ ആ നിമിഷം രാജിവെക്കുമെന്നും  തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

കോടതിയുടെ പരാമര്‍ശങ്ങളെല്ലാം വിധിന്യായമല്ല. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചശേഷം ഉചിതമായ തീരുമാനമെടുക്കും. ബുധനാഴ്ച വൈകിട്ട് വീണ്ടും മാധ്യമങ്ങളെ കാണുമെന്നും തോമസ് ചാണ്ടി പറഞ്ഞു.കയ്യേറ്റത്തില്‍ താന്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. വിധിയോടെ തനിക്കുണ്ടായിരുന്ന 90 ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു. താന്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് കോടതി ശരിവച്ചതായും  തനിക്കെതിരായ രണ്ടു ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയതായും ചാണ്ടി പറഞ്ഞു. റിസോര്‍ട്ട് കേസില്‍ മുന്‍ കലക്ടര്‍ പ്ത്മകുമാറിന്റെ കണ്ടെത്തലുകള്‍ കോടതി ശരിവച്ചുവെന്നും തോമസ് ചാണ്ടി പറഞ്ഞു. 

പരാമര്‍ശങ്ങള്‍ക്ക് വിധിയുമായി ബന്ധമില്ലെന്ന് സുപ്രീം കോടതി നേരത്തെ തന്നെ പറഞ്ഞതാണ്. തനിക്കെതിരെ എല്‍ഡിഎഫില്‍ പ്രശ്‌നങ്ങളൊന്നുമില്ല. അതൊക്കെ മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും തോമസ് ചാണ്ടി പറഞ്ഞു.  കോടതിയുടെ ഓര്‍ഡര്‍ കൈയില്‍ കിട്ടിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല