കേരളം

ക്യാബിനറ്റ് നേരെ ചൊവ്വേ നടത്താന്‍ കഴിയാത്ത മുഖ്യമന്ത്രിയ്ക്ക് സംസ്ഥാനം എങ്ങനെ ഭരിക്കാനാകുമെന്ന് രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഇടതുമുന്നണി പിരിച്ചുവിടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭാ യോഗം സിപിഐ മന്ത്രിമാര്‍ ബഹിഷ്‌കരിച്ച സാഹചര്യം അതീവ ഗുരുതരമാണ്. കേരള ചരിത്രത്തില്‍ ഇതുപോലുള്ള സംഭവം ഉണ്ടായിട്ടില്ല. ഇടതുമുന്നണിയിലുള്ള വലിയ തോതിലുള്ള തമ്മിലടിയും അഭിപ്രായ ഭിന്നതയുമാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു ക്യാബിനറ്റ് നേരെ ചൊവ്വേ നടത്താന്‍ കഴിയാത്ത മുഖ്യമന്ത്രിയ്ക്ക് സംസ്ഥാനം എങ്ങനെ ഭരിക്കാനാകുമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. 

ആരോപണ വിധേയനായ തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ അവസാന നിമിഷം വരെ മുഖ്യമന്ത്രി പതിനെട്ട് അടവുകളും പയറ്റി. രക്ഷയില്ലാത്തതുകൊണ്ടാണ് രാജി വാങ്ങുന്നത്. എന്താണ്  തോമസ് ചാണ്ടിയോട് മുഖ്യമന്ത്രിയ്ക്ക് ഇത്ര വിധേയത്വം. തോമസ് ചാണ്ടിയെ മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അറിയാന്‍ താല്‍പ്പര്യമുണ്ട്. ഏതായാലും ഉപാധികളോടെയാണോ രാജി എന്നു കൂടി അറിയേണ്ടിയിരിക്കുന്നു.  ഏതായാലും ഈ സര്‍ക്കാരില്‍ ഇനി ജനങ്ങള്‍ക്ക് പ്രതീക്ഷയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു