കേരളം

തൃശൂര്‍ പൂരവും കുംഭമേളയും ആക്രമിക്കുമെന്ന് ഐഎസ്: മലയാളത്തിലാണ് സന്ദേശമയച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണി. ഏകദേശം പത്ത് മിനിറ്റ് നീണ്ടുനില്‍ക്കുന്ന ശബ്ദ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുരുഷ ശബ്ദത്തിലുള്ള മുന്നറിയിപ്പ് ഐഎസിന്റേതായി പുറത്തുവരുന്ന 50ാമത്തെ ശബ്ദസന്ദേശമാണെന്നാണ് വിവരം.

തൃശൂര്‍ പൂരവും, കുംഭമേളയും ആക്രമിക്കുമെന്നാണ് ശബ്ദ സന്ദേശത്തിലൂടെ ഐഎസ് മുന്നറിയിപ്പ് നല്‍കുന്നത്. പത്ത് മിനിറ്റ് നീണ്ടു നില്‍ക്കുന്നതാണ് സന്ദേശമെന്നും മലയാളത്തിലാണ് സന്ദേശമെന്നുമാണ് വിവരം. ആളുകള്‍ കൂടുന്ന ആഘോഷ പരിപാടികള്‍ക്കിടെ ആക്രമം നടത്തുമെന്നാണ് മുന്നറിയിപ്പ്.

ലാസ്‌വേഗസിലുണ്ടായ വെടിവയ്പിനു സമാനമായ തരത്തിലുള്ള ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ ഇത്തരം ആക്രമണങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിട്ടുണ്ടെന്നും ലാസ്‌വേഗസില്‍ തങ്ങള്‍ക്ക് ഒരു അനുയായി നഷ്ടമായെന്നും സന്ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ് സന്ദേശമെത്തിയതെന്നും കാസര്‍ഗോട്ടു നിന്നും ഐഎസില്‍ ചേരാനായി പോയ റാഷിദ് അബ്ദുള്ള എന്നയാളുടേതാണ് ശബ്ദമെന്നുമാണ് പ്രാഥമിക നിഗമനമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം