കേരളം

തോമസ് ചാണ്ടി ഇന്ന് രാജി നല്‍കിയേക്കും ; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തോമസ് ചാണ്ടി ഇന്ന് രാജിനല്‍കിയേക്കുമെന്ന് സൂചന. മുഖ്യമന്ത്രി പിണറായി വിജയനുമായി മന്ത്രി തോമസ് ചാണ്ടി കൂടിക്കാഴ്ച നടത്തുകയാണ്. രാവിലെ എട്ടുമണിയ്ക്കാണ് കൂടിക്കാഴ്ച ആരംഭിച്ചത്. എന്‍സിപി അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്ററും കൂടിക്കാഴ്ചയില്‍ സംബന്ധിക്കുന്നുണ്ട്. ഇന്നത്തെ മന്ത്രിസഭായോഗത്തിന് മുമ്പ് കാണണമെന്ന് മുഖ്യമന്ത്രിയാണ് തോമസ് ചാണ്ടിയോടും പീതാംബരന്‍മാസ്റ്ററും ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

കോടതിവിധി പകര്‍പ്പ് കിട്ടട്ടെ. അതില്‍ എതിര്‍ പരാമര്‍ശം ഉണ്ടെങ്കില്‍ മാത്രമേ രാജി വെക്കൂവെന്നായിരുന്നു ഇന്നലെ വൈകീട്ടും തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞതത്. കോടതി വിധിയില്‍ എതിര്‍ പരാമര്‍ശം ഉണ്ടായാല്‍ ആ നിമിഷം സ്ഥാനം ഒഴിയുമെന്നും തോമസ് ചാണ്ടി പറഞ്ഞു. തോമസ് ചാണ്ടി രാജിവെക്കുന്ന കാര്യത്തില്‍ എന്‍സിപി ദേശീയ നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വവും വ്യക്തമാക്കിയിരുന്നു. 

അതേസമയം തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി ഇനി തീരുമാനമെടുക്കട്ടെ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും അഭിപ്രായപ്പെട്ടിരുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി അന്തിമതീരുമാനം എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭിപ്രായപ്പെട്ടിരുന്നു. ഇടതുമുന്നണി യോഗത്തില്‍ എന്‍സിപി ഒഴിച്ചുള്ള എല്ലാ കക്ഷികളും തോമസ് ചാണ്ടി ഒഴിയണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ കോടതി വിധി വരുന്നതുവരെ കാത്തിരിക്കണമെന്നായിരുന്നു എന്‍സിപി ആവശ്യപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു