കേരളം

നിര്‍മ്മല്‍കൃഷ്ണതട്ടിപ്പ്: മുഖ്യപ്രതി നിര്‍മ്മലന്‍ കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പാറശ്ശാലയിലെ നിര്‍മല്‍ കൃഷ്ണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാനപ്രതി നിര്‍മ്മലന്‍ കീഴടങ്ങി. മധുരഹൈക്കോടതിക്ക് മുന്‍പാകെയായണ് കീഴടങ്ങിയത്. അടുത്ത ബന്ധുക്കളെ പൊലീസ് അറസ്റ്റ്‌ചെയ്തതോടെയാണ് നിര്‍മ്മലന്‍ കീഴടങ്ങിയത്. 

നിക്ഷേപകരില്‍ നിന്ന് ആയിരത്തി അഞ്ഞൂറോളം കോടി രൂപ നിര്‍മല്‍ കൃഷ്ണ തട്ടിയെടുത്തെന്നാണ് കേസ്. നിര്‍മ്മലന്റെ ഭാര്യാസഹോദരന്‍ മഹേഷിന്റെ പണം തട്ടിയെടുത്ത സംഭവത്തില്‍ ഗൂഡാലോചന പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം വിപുലമാക്കാന്‍ തമിഴ്‌നാട് പൊലീസിന്റെ സഹായം തേടിയിരുന്നു.

മറ്റ് ബാങ്കുകള്‍ നല്‍കുന്ന പലിശയേക്കാളും പതിന്മടങ്ങ് വാഗ്ദാനം ചെയ്താണ് കമ്പനി ഉടമ നിക്ഷേപകരെ ചേര്‍ത്തതും ഒടുവില്‍ കോടികളുമായി മുങ്ങിയത്. അഞ്ച് പതിറ്റാണ്ടുകളായി ജനവിശ്വാസം തേടിയെടുത്ത തിരുവിതാം കൂറിലെ ധനകാര്യ സ്ഥാപനമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു