കേരളം

മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുമെന്ന് തോമസ് ചാണ്ടി; സിപിഐ മന്ത്രിമാര്‍  ബഹിഷ്‌കരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ കടുത്ത നിലപാടിലേക്ക്. ഇന്ന് രാവിലെ നടന്ന മന്ത്രിസഭായോഗത്തില്‍ നിന്നും സിപിഐയുടെ നാലു മന്ത്രിമാരും മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചു. രാവിലെ സെക്രട്ടേറിയറ്റിലെത്തിയ നാലു സിപിഐ മന്ത്രിമാരും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ മുറിയില്‍ ഒത്തുകൂടി. എന്നാല്‍ മന്ത്രിസഭായോഗം നടക്കുന്ന ക്യാബിനറ്റ് റൂമിലേക്ക് ഇവര്‍ എത്തിയില്ല. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന കോടതി വിധിയ്ക്ക് ശേഷവും തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുത്താല്‍, തങ്ങളുടെ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിക്കാന്‍ സിപിഐ തീരുമാനിച്ചിരുന്നു. ഇക്കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. രാജിക്കാര്യത്തില്‍ ഇനിയും കാത്തിരിക്കാനില്ലെന്നാണ് സിപിഐയുടെ നിലപാട്. 

അതേസമയം ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുമെന്ന് തോമസ് ചാണ്ടി പറഞ്ഞു. കോടതിയുടെ വിധി പകര്‍പ്പ് കിട്ടട്ടെ. ഇതിനുശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും, സെക്രട്ടേറിയറ്റിലെത്തിയ തോമസ് ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തോമസ് ചാണ്ടി ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്നാല്‍ മന്ത്രിസഭായോഗത്തിനെത്തിയ മുഖ്യമന്ത്രി ഇന്നും പ്രതികരിച്ചില്ല.

രാവിലെ എട്ടുമണിയ്ക്കാണ് ക്ലിഫ് ഹൗസില്‍ തോമസ് ചാണ്ടിയും ടിപി പീതാംബരന്‍ മാസ്റ്ററും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. തോമസ് ചാണ്ടി രാജിവെയ്ക്കുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി തോമസ് ചാണ്ടിയോടും പീതാംബരനോടും നിര്‍ദേശിച്ചതായാണ് സൂചന. ഇക്കാര്യം പാര്‍ട്ടി ദേശീയനേതൃത്വവുമായി ആലോചിക്കണമെന്ന് ടിപി പീതാംബരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്