കേരളം

ശശീന്ദ്രനെതിരായ കേസ് റദ്ദാക്കണം; പരാതിക്കാരിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിവാദ ഫോണ്‍കോളുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന് എതിരായുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശശീന്ദ്രനെതിരെ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കുന്ന നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

പ്രത്യേക സാഹചര്യത്തിലായിരുന്നു പരാതി നല്‍കിയത്. പ്രശ്‌നം കോടതിക്ക് പുറത്ത് പരിഹരിച്ചു. അതിനാല്‍ കോടതിയുടെ വിലപ്പെട്ട സമയം ഇനി പാഴാക്കേണ്ടതില്ലെന്നാണ് യുവതി ഹര്‍ജിയില്‍ പറയുന്നത്. 

സ്ത്രീയോട് ലൈംഗീക ചുവയോടെ സംസാരിക്കുന്ന ശബ്ദരേഖ സ്വകാര്യ ചാനല്‍ പുറത്തുവിട്ടതോടെയായിരുന്നു എന്‍സിപി ദേശീയസമിതി അംഗം കൂടിയായിരുന്നു ശശീന്ദ്രന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്. ഇതുമായി ബന്ധപ്പെട്ട് ചാനല്‍ സിഇഒ അടക്കം 9 പേര്‍ക്കെതിരെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

അതിനിടെ ഫോണ്‍കെണി വിവാദത്തില്‍ ശാസ്ത്രീയ പരിശോധന ആവശ്യമില്ലെന്ന ജൂഡീഷ്യല്‍ കമ്മിഷന്റെ നിലപാടും ശശീന്ദ്രന് ആശ്വാസമായിരുന്നു. ഫോണ്‍ സംഭാഷണത്തിലുള്ളത് ശശീന്ദ്രന്റെ ശബ്ദമാണോ എന്ന് ഉറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന അപേക്ഷ കമ്മിഷന്‍ തള്ളിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്