കേരളം

സിപിഐ മന്ത്രിമാര്‍ രാജിവയ്ക്കണം; രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മുഖ്യമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ട സിപിഐ മന്ത്രിമാര്‍ അധികാരത്തില്‍ തുടരരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മന്ത്രിക്കെതിരെ നാലു മന്ത്രിമാര്‍ സമരം ചെയ്യുന്ന അവസ്ഥയാണ് സംസ്ഥാനത്തുണ്ടായത്. സ്വന്തം അഭിപ്രായം അറിയിക്കാന്‍ സമരം ചെയ്യേണ്ട അവസ്ഥയിലാണ് സിപിഐ മന്ത്രിമാര്‍. മന്ത്രിസഭാ യോഗം നടക്കുമ്പാള്‍ സിപിഐ മന്ത്രിമാര്‍ സമാന്തര യോഗം നടത്തുകയായിരുന്നുവെന്നും ഇടതുമുന്നണിക്കു കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെതിരെ മന്ത്രിമാര്‍ സമരം ചെയ്തു. സംസ്ഥാന ഭരണത്തില്‍ മുന്‍പെങ്ങുമില്ലാത്ത അനിശ്ചിതാവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു. ഉപാധികളോടെയാണ് തോമസ് ചാണ്ടിയുടെ രാജിയെന്നത് അപഹാസ്യമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ