കേരളം

"മാറി നില്‍ക്ക് അങ്ങോട്ട്" ; മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : മാധ്യമപ്രവര്‍ത്തകരോട് വീണ്ടും തട്ടിക്കയറി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി വളഞ്ഞപ്പോഴാണ് രോഷാകുലനായത്. മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ സമീപിച്ചപ്പോള്‍, മാറി നില്‍ക്ക് അങ്ങോട്ട് എന്ന് രൂക്ഷമായി പറഞ്ഞ് മുഖ്യമന്ത്രി പോകുകയായിരുന്നു.തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലി സിപിഎം-സിപിഐ വാക് പോര് രൂക്ഷമായ സാഹചര്യത്തിലാണ് കൊച്ചി ലെനിന്‍ സെന്ററില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്. 

മുഖ്യമന്ത്രി എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കം തിക്കും തിരക്കും ഉണ്ടായതിന് സുരക്ഷാ ഉദ്യോഗസ്ഥരെയും പിണറായി വിജയന്‍ ശകാരിച്ചു. തുടര്‍ന്ന് ആ ഭാഗത്തുണ്ടായിരുന്ന മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും ജനങ്ങളെയും പൊലീസ് ഒഴിപ്പിച്ചു. തോമസ് ചാണ്ടിയുടെ രാജി വിവാദത്തില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കാന്‍ കൂടിയാണ് യോഗം ചേരുന്നത്. 

നേരത്തെ തിരുവനന്തപുരത്ത് ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ചര്‍ച്ച നടത്തിയപ്പോള്‍, റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് പിണറായി വിജയന്‍ കയര്‍ത്തിരുന്നു. കടക്കു പുറത്ത് എന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് ആജ്ഞാപിച്ചത് ഏറെ വിവാദവും ക്ഷണിച്ചുവരുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍