കേരളം

കാനത്തോട് വെടി നിര്‍ത്താന്‍ സുധാകര്‍ റെഡ്ഢി; സിപിഎമ്മുമായി ചര്‍ച്ച നടത്തണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  തോമസ് ചാണ്ടിയുടെ രാജിയെത്തുടര്‍ന്ന് കേരളത്തില്‍ നടക്കുന്ന സിപിഐ-സിപിഎം പോര് എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി. സിപിഎമ്മുമായി എത്രയും വേഗം ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് റെഡ്ഢി ആവശ്യപ്പെട്ടു. 

തോമസ് ചാണ്ടി വിഷയത്തില്‍ ഇനി പരസ്യ വിമര്‍ശനങ്ങള്‍ വേണ്ടെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. എല്‍ഡിഎഫില്‍ സിപിഐയോടുള്ള വിയോജിപ്പ് പറയുവാനും തീരുമാനമായി. എന്നിരുന്നാലും സോഷ്യല്‍ മീഡിയയിലടക്കം സിപിഎം-സിപിഐ പോര് അതിരുകടന്നിരിക്കുയാണ്. 

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതാണ് ഇരുപാര്‍ട്ടികും തമ്മിലുള്ള പരസ്യ പോരിലേക്ക് വഴിതെളിച്ചത്. പരസ്പരം ആരോപണങ്ങളുമായി ഇരുപാര്‍ട്ടികളുടേയും സംസ്ഥാന സെക്രട്ടറിമാര്‍ അടക്കം രംഗത്ത് വരികയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍