കേരളം

തിരുവനന്തപുരം നഗരസഭയില്‍ തമ്മില്‍തല്ല്; മേയര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടയില്‍ തിരുവനന്തപുരം നഗരസഭയില്‍ കയ്യാങ്കളി. ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തിനിടെ മേയര്‍ വി.കെ പ്രശാന്തിന് പരിക്കേറ്റു. 

നഗരത്തില്‍ ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് തമ്മില്‍ തല്ലുണ്ടായത്. ബിജെപി-സിപിഎം അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്ന് മേയറെ തടയാന്‍ ശ്രമിച്ച ബിജെപി നീക്കത്തില്‍ മേയര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.മേയറെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

നഗരസഭയില്‍ ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കൗണ്‍സിലര്‍ പ്രമേയം അവതരിപ്പിച്ചു. സിപിഎം അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. ഇതാണ് കയ്യാങ്കളിയിലേക്ക് വഴിവച്ച സംഭവം. 

യോഗം കഴിഞ്ഞ ശേഷം മേയര്‍ പുറത്തേയ്ക്കു പോകുമ്പോള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് സിപിഎം കൗണ്‍സിലര്‍മാരുമായി ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. ബിജെപിക്കാരര്‍ മേയറെ കാലില്‍ വലിച്ച് താഴെയിടുകയായിരുന്നെന്ന് സിപിഎം ആരോപിക്കുന്നു.ബിജെപി പുറത്തുനിന്ന് ആളെക്കൊണ്ടുവന്ന് സംഘര്‍ഷമുണ്ടാക്കിയെന്നും സിപിഎം ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്