കേരളം

'കരുണാകരനെ കരയിപ്പിച്ച് പടിയിറക്കിയതിന്റെ ഫലം' ; ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ കെപിസിസി അംഗത്തിന്റെ വാട്‌സ്ആപ്പ് പോസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കെപിസിസി അംഗം വാട്‌സ് ആപ്പ് ഗ്രൂപ്പിലിട്ട പോസ്റ്റ് വിവാദമാകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം ജാഥ ഇടുക്കിയിലേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോഴാണ്, ജില്ലയിലെ കോണ്‍ഗ്രസില്‍ പാളയത്തില്‍ പട രൂക്ഷമായത്. കെപിസിസി അംഗവും കണ്‍സ്യൂമര്‍ ഫെഡ് മുന്‍ ചെയര്‍മാനുമായ ജോയ് തോമസാണ് കോണ്‍ഗ്രസ് ഔദ്യോഗിക വാട്‌സ് ആപ് ഗ്രൂപ്പില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പോസ്റ്റിട്ടത്. 

'എതിര്‍ രാഷ്ട്രീയക്കാര്‍ പോലും ചെയ്യാത്ത രീതിയില്‍ കരയിപ്പിച്ച് ഇറക്കി വിട്ടതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയായിരുന്നു. ആ കണ്ണുനീര്‍ ഏറ്റ പൊള്ളലാണ് ഉമ്മന്‍ചാണ്ടി ഇന്ന് അനുഭവിക്കുന്നത്' എന്നിങ്ങനെ പോകുന്നു ജോയ് തോമസിന്റെ വാട്‌സ് ആപ് പോസ്റ്റ്. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് മറ്റ് ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യപ്പെട്ടു. 

പോസ്റ്റിനെ എതിര്‍ത്തും അനുകൂലിച്ചും പ്രതികരണങ്ങല്‍ സജീവമാകുന്നതിനിടെ ഡിസിസി നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പോസ്റ്റ് പെട്ടു. തുടര്‍ന്ന് ഡിസിസി നേതൃത്വം പോസ്റ്റ് നീക്കം ചെയ്തു. കൂടാതെ വിവാദ പോസ്റ്റിട്ട ജോയ് തോമസിനെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സംഭവം സംബന്ധിച്ച് ഡിസിസി നേതൃത്വം കെപിസിസി പ്രസിഡന്റിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രകോപിതരായ യൂത്ത് കോണ്‍ഗ്രസുകാര്‍ പടയൊരുക്കം വേദിയിലെത്തിയാല്‍ ജോയ് തോമസിനെ കൈകാര്യം ചെയ്യുമെന്ന് ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു