തിരുവനന്തപുരം: കാട്ടാക്കടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കാട്ടാക്കട ബ്രാഞ്ച് കമ്മിറ്റി അംഗവും ദേശാഭിമാനി ഏജന്റുമായ കുമാറിനെയാണ് ബൈക്കില്‍ എത്തിയ സംഘം ആക്രമിച്ചത്. സംഭവത്തില്‍ പരുക്കേറ്റ കുമാര്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
രാവിലെ ആറരയോടെയായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന
കുമാറിനെ പിന്നില്‍ നിന്നെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. കുതറിയോടിയ കുമാറിനെ അക്രമിസംഘം പിന്തുടര്‍ന്ന് വെട്ടാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തുടര്‍ന്ന് കുമാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് കുമാര്‍ ആരോപിച്ചു.
കഴിഞ്ഞ കുറെ നാളുകളായി മേഖലയില്‍ സിപിഎം എസ്ഡിപിഐ സംഘര്‍ഷം തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ തങ്ങള്‍ക്ക് എതിരെയുളള ആരോപണം എസ്ഡിപിഐ ജില്ലാ നേതൃത്വം നിഷേധിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ