കേരളം

വാക്‌സിന്‍ കുത്തിവെയ്പ്പിനെതിരെ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് മന്ത്രി കെ കെ ശൈലജ

സമകാലിക മലയാളം ഡെസ്ക്

റൂബെല്ല വാക്‌സിന്‍ കുത്തിവെയ്പ്പിനെതിരെ പ്രചരണം നടത്തുന്നവരുടെ പേരില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നും മലപ്പുറം ജില്ലാ ബാലികേറാമല അല്ലെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്തെ 76 ലക്ഷം കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. നിലവില്‍ 59 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലയാണ് കുത്തിവെയ്പ്പില്‍ ഏറ്റവും പിന്നിലുള്ളത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 56.44 ശതമാനം കുട്ടികളാണ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുള്ളത്. മലപ്പുറത്ത് കൂടുതല്‍ ബോധവത്കരണ പ്രചരണ പരിപാടികള്‍ നടത്തി കര്‍മ്മപദ്ധതി രൂപീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ