കേരളം

ഏത് ഉറക്കത്തില്‍ വിളിച്ചുചോദിച്ചാലും അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന് പറയുമെന്ന് എം.എം മണി; പദ്ധതി നടപ്പാക്കണം എന്നത് സിപിഎം നിലപാട് 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഏതുറക്കത്തില്‍ വിളിച്ചുചോദിച്ചാലും അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന് താന്‍ പറയുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പാക്കും. ഇടതുമുന്നണിയില്‍ ഇത് സംബന്ധിച്ച് ഉയര്‍ന്ന അഭിപ്രായ വ്യത്യാസമാണ് തീരുമാനമാകാത്തതിന് പ്രധാന കാരണം. പ്രകടനപത്രികയില്‍ പദ്ധതിയില്ലെന്ന് പറഞ്ഞാണ് ഒരുവിഭാഗം എതിര്‍ക്കുന്നത് അതുകൊണ്ടുതന്നെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. പദ്ധതി നടപ്പാക്കണം എന്നാണ് പാര്‍ട്ടി നിലപാടെന്നും മന്ത്രി പറഞ്ഞു. 

അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ തൃശൂരില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

അതിരപ്പിള്ളി പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ പദ്ധതി നടപ്പാക്കിയപ്പോഴും വനം നഷ്ടപ്പെട്ടിട്ടുണ്ട്.  ഈ നഷ്ടമെല്ലാം അന്നും സമൂഹത്തിന് വേണ്ടിയാണ് സഹിക്കേണ്ടി വന്നത്. അത്രയൊന്നും നഷ്ടം ഇവിടെയുണ്ടാകില്ല. 

അരമണിക്കൂര്‍ വൈദ്യുതി പോയാല്‍ പരിസ്ഥിതിവാദികള്‍ പോലും ക്ഷമിക്കില്ല. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന പരിസ്ഥിതിവാദികളാണ് പദ്ധതിക്ക് എതിര്‍നില്‍ക്കുന്നത്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പദ്ധതി തടയരുത്. എന്ത് തൊട്ടാലും പ്രശ്‌നം ഇവിടെ മാത്രമാണ്. നമ്മള്‍ വലിയ പുള്ളികളാണെന്നാണ് ?െവപ്പെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്