കേരളം

ജയ്പൂരല്ല തിരുവനന്തപുരം; വിമര്‍ശനങ്ങളില്‍ ചൂളുന്നതെന്തിന്? മാധ്യമ വിലക്കിനെതിരെ സിപിഐ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ സിപിഎം-സിപിഐ പോര് തുടരുന്നതിനിടയില്‍ സെക്രട്ടേറിയറ്റിലെ മാധ്യമ വിലക്കിനെ വിമര്‍ശിച്ച്  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാധ്യമങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവന്ന ജയ്പൂരല്ല തിരുവനന്തപുരമെന്ന് ഓര്‍ക്കണമെന്ന് കാനം തുറന്നടിച്ചു. സിപിഐ എന്ന വിഴിപ്പ് ചുമക്കേണ്ട കാര്യം ഇനിയില്ല എന്നുപറഞ്ഞ മന്ത്രി എം.എം മണിയോടുള്ള മറുപടിയായി, ആര് വിമരര്‍ശിച്ചാലും സിപിഐ മറുപടി പറയുമെന്നും എം.എം മണി ചരിത്രം പഠിക്കണമെന്നും കാനം പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ച കെ.ഇ ഇസ്മായിലിന്റെ നടപടി ചര്‍ച്ച ചെയ്യുമെന്ന് കാനം പറഞ്ഞു. ബുധനാഴ്ച ചേരുന്ന സംസ്ഥാന എക്‌സിക്ക്യൂട്ടിവിലാണ് വിഷയം ചര്‍ച്ച ചെയ്യുക. 

മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച മംഗളം ഫോണ്‍ കെണി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഇന്ന് സെക്രട്ടേറിയറ്റില്‍ തടഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുമ്പോഴാണ് സിപിഐ സംസ്ഥാന സെക്രട്ടറി വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. 

സെക്രട്ടേറിയറ്റിലേക്ക് മാധ്യമങ്ങളെ കടത്തിവിടാത്തത് വലിയ തെറ്റാണെന്ന് സിപിഐ ദേശീയ എക്‌സിക്ക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരിച്ചു. വിമര്‍ശനങ്ങളില്‍ ചൂളുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്