കേരളം

ട്രിനിറ്റി സ്‌കൂളില്‍ വീണ്ടും വിദ്യാര്‍ത്ഥി പീഡനം; ഗൗരിയുടെ സഹപാഠിക്ക് മര്‍ദനമേറ്റു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ട്രിനിറ്റി ലെയിസിയം സ്‌കൂളില്‍ അധ്യാപകരുടെ മാനസിക പീഡനംമൂലം സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹയുടെ സഹപാഠിക്ക് സ്‌കൂളില്‍ മര്‍ദനമേറ്റു. മറ്റൊരു വിദ്യാര്‍ത്ഥിയുടെ ബന്ധുക്കളാണ് കുട്ടിയെ മര്‍ദിച്ചത്. 

കഴിഞ്ഞ മാസമാണ് അധ്യാപികമാരുടെ മാനസിക പീഡനംമൂലം സ്‌കൂളിലെ മൂന്നാംനിലയില്‍ നിന്ന് ഗൗരി ചാടി മരിച്ചത്. ആത്മഹത്യക്ക് കാരണമായ  അധ്യാപികമാര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഗൗരിയുടെ മരണമുണ്ടാക്കിയ വിവാദങ്ങള്‍ കെട്ടണയും മുമ്പാണ് സ്‌കൂളില്‍ നിന്നും പുതിയ പീഡന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി