കേരളം

നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനി ശ്രമിച്ചത് അഞ്ചുതവണ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതികള്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍. നടി പലര്‍ക്കൊപ്പമുള്ള അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു പള്‍സര്‍ സുനിയ്ക്ക് ദിലീപ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതനുസരിച്ച് സുനി അഞ്ചു തവണ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം നടത്തി. എന്നാല്‍ പലപ്പോഴും ഇത്തരം സാഹചര്യങ്ങള്‍ ഒത്തുവരാതിരുന്നത് നീക്കത്തിന് തിരിച്ചടിയായി.  ഷൂട്ടിംഗ് സെറ്റുകളില്‍ നടിയുടെ പിതാവ് കൂടെയുണ്ടായിരുന്നതും
ഇത്തരം നീക്കങ്ങള്‍ക്ക് തടസ്സമായി.

എന്നാല്‍ 2015 സെപ്റ്റംബര്‍ 24 ന് നടിയുടെ പിതാവ് മരിച്ചതോടെ നീക്കങ്ങള്‍ക്ക് ശക്തി കൂടി. ഇതോടെ ഓപ്പറേഷന്‍ വേഗം നടപ്പാക്കാന്‍ ദിലീപ് സുനിയുടെ മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി. കൂടാതെ നടിയുടെ വിവാഹം ഉറപ്പിച്ചതിനാല്‍, വിവാഹത്തിന് മുമ്പ് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കണമെന്നും ദിലീപ് സുനിയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി. 2015 നവംബര്‍ ഒന്നിന് പാലസ് ഹോട്ടലില്‍ കണ്ടു മുട്ടിയ സുനിയോട്, നിന്നെ ഏല്‍പ്പിച്ച കാര്യം എന്താണ് നടപ്പാക്കാത്തതെന്ന് ദിലീപ് ചോദിച്ചു. 

തുടര്‍ന്ന് കുറ്റകൃത്യം നടപ്പാക്കാനുള്ള മുന്‍കൂര്‍ തുകയായി പതിനായിരം രൂപ അപ്പോള്‍ തന്നെ നല്‍കിയെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. സുനി ആവശ്യപ്പെട്ട ഒരു ലക്ഷം രൂപ പിറ്റേന്നും നല്‍കി. ഈ തുക സുനി അന്നുതന്നെ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചു. കൃത്യത്തിന് ആകെ ഒന്നരകോടി രൂപയാണ് ദിലീപ് സുനിയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്. നാലു വര്‍ഷം മുമ്പ് തുടങ്ങിയ ഗൂഢാലോചന, ഫെബ്രുവരി 17 ന് പ്രതികള്‍ നടപ്പാക്കുകയായിരുന്നെന്ന് അന്വേഷണ സംഘം കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു