കേരളം

തന്നെ നിര്‍ബന്ധിപ്പിച്ച് കല്യാണം കഴിപ്പിച്ചതല്ല; ഭര്‍ത്താവിനൊപ്പം പോകണമെന്ന് ഹാദിയ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  തന്നെ നിര്‍ബന്ധിപ്പിച്ച് കല്യാണം കഴിപ്പിച്ചതല്ലെന്ന് ഹാദിയ. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ കനത്ത സുരക്ഷയ്ക്കിടെ മാധ്യമങ്ങളോട് വിളിച്ചു പറയുകയാണ് ഹാദിയ ഇക്കാര്യം പറഞ്ഞത്. തനിക്ക് ഭര്‍ത്താവിനൊപ്പം പോകണമെന്നും നീതി കിട്ടണമെന്നും  ഹാദിയ പറഞ്ഞു

തനിക്ക് നിതി കിട്ടണം, സുപ്രീം കോടതിയിലേക്ക്  പോകുന്നതിനായി ഡല്‍ഹിയിലേക്ക വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു ഹാദിയയുടെ പ്രതികരണം. 6.25നാണ് ഹാദിയയുടെ ഫ്‌ളൈറ്റ്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഹാദിയ സുപ്രീം കോടതിയില്‍ ഹാജരാക്കുക. 

സുപ്രീം കോടതിയില്‍ ഹാദിയ പറയുന്നത് എന്തായിരിക്കും എന്നത് വ്യക്തമാക്കുന്ന രീതിയിലായിരുന്നു ഹാദിയയുടെ  പ്രതികരണം. ഹാദിയയോട് കൂടുതല്‍ പ്രതികരണം ആരായാന്‍ പൊലീസും കേന്ദ്രസേനയും കുടുംബാംഗങ്ങളും അനുവദിച്ചില്ല അനുവദിച്ചില്ല.  വിമാനത്താവളത്തില്‍ ഹാദിയയ്ക്കായി പ്രത്യേക മുറിയിലാണ് സിഐടി റൂമിലാണ് ഇരിക്കുന്നത്. ഇതിനകം തന്നെ വിമാനത്തിലെ മറ്റുയാത്രക്കാരുടെയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്