കേരളം

ശബരിമലയില്‍ പോകുന്ന സ്ത്രീകളെ തടയുന്നത് എകെജി സെന്ററില്‍ പോകുന്ന കമ്യൂണിസ്റ്റുകാരനെ തടയുന്നതുപോലെ; സന്ദീപാനന്ദ ഗിരി

സമകാലിക മലയാളം ഡെസ്ക്


എന്തുകൊണ്ടും പുരുഷന്മാരേക്കാള്‍ ശബരിമലയുടെ അവകാശികള്‍ സ്ത്രീകള്‍ തന്നെയെന്ന്  ആത്മീയ ചിന്തകനായ സ്വാമി സന്ദീപാനന്ദ ഗിരി. ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ തടയുന്നത് എകെജി സെന്ററിലേക്ക് പോകുന്ന കമ്യൂണിസ്റ്റുകാരനെ തടയുന്നതുപോലെയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലെഴുതി. ഭാരതീയ ധര്‍മ്മ ശാസ്ത്രത്തില്‍ എവിടേയും മോക്ഷത്തിനു അധികാരി പുരുഷന്‍ മാത്രമാണെന്നു പറഞ്ഞിട്ടില്ലെന്നും സന്ദീപാനന്ദ ഗിരി പറയുന്നു. 

സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:


ശബരിമലയില്‍ വെച്ചാണല്ലോ പണ്ട് ശബരിയെന്ന കാട്ടാള സ്ത്രീ ശ്രീരാമനെ കണ്ടതും മോക്ഷം നേടിയതും.
ആയതുകൊണ്ടാണല്ലോ ആ ഭൂപ്രദേശത്തെ ശബരിമലയെന്നറിയപ്പെടുന്നത്.
ആയതിനാലായിരിക്കാം അന്നും ഇന്നും ശബരിമലയിലേക്ക് പോകുന്നവര്‍ ശരണം വിളിക്കുമ്പോള്‍ ചോദ്യോത്തര രൂപത്തില്‍ മലകയറുന്നതിന്റെ താത്പര്യം വ്യക്തമാക്കിയത്.
സ്വാമിയേ  അയ്യപ്പോ
അയ്യപ്പോ  സ്വാമിയേ
സ്വാമി ശരണം  അയ്യപ്പശരണം
ഭഗവാനേ  ഭഗവതിയേ
ഈശ്വരനേ  ഈശ്വരിയേ
ഭഗവാന്‍ പാദം  ഭഗവതിപാദം
ഈശ്വരന്‍ പാദം  ഈശ്വരി പാദം
കെട്ടുംകെട്ടി?  ശബരിമലക്ക്.
ആരെക്കാണാന്‍?  സ്വാമിയെക്കാണാന്‍.
സ്വാമിയെക്കണ്ടാല്‍?  മോക്ഷം കിട്ടും.
മോക്ഷത്തിനുവേണ്ടിയാണ് പണ്ടുള്ളവര്‍ മലകയറിയിരുന്നത്.
മോക്ഷമെന്നത് ഭക്തനു കിട്ടുന്ന മരണാനന്തര ബഹുമതിയല്ല.
താന്‍ ശരീരമല്ല എന്ന അറിവ് നേടല്‍ തന്നെ മോക്ഷം.
താന്‍ കേവലം ശരീരമാണെന്ന അറിവ് ബന്ധനവും.
ഭാരതീയ ധര്‍മ്മ ശാസ്ത്രത്തില്‍ എവിടേയും മോക്ഷത്തിനു അധികാരി പുരുഷന്‍ മാത്രമാണെന്നു പറഞ്ഞിട്ടില്ല.
ശബരി തന്റെ ബാല്യവും യൌവ്വനവുമെല്ലാം മാതംഗ മഹര്‍ഷിയെ പരിചരിച്ച് ശ്രീരാമനെ കാത്തിരുന്ന ഇടമാണവിടം.എന്തുകൊണ്ടും പുരുഷന്മാരേക്കാള്‍ ശബരിമലയുടെ അവകാശികള്‍ സ്ത്രീകള്‍ തന്നെ.
ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ തടയുന്നത് എ.കെ.ജി സെന്ററിലേക്ക് പോകുന്ന കമ്യൂണിസ്റ്റുകാരനെ തടയുന്നതുപോലെയാണ്.
ഇന്ദിരാജീ ഭവനിലേക്കുപോകുന്ന കോണ്‍ഗ്രസ്സുകാരനേയും,മാരാര്‍ജീ ഭവനിലേക്ക് പോകുന്ന ആര്‍.എസ്സ്.എസ്സ് കാരനേയും.......എന്നുകൂടി ചേര്‍ത്തുവായിക്കാനപേക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം