കേരളം

വിധിയില്‍ അങ്ങേയറ്റം സന്തോഷമെന്ന് ഷെഫിന്‍ ജഹാന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീം കോടതി വിധിയില്‍ അങ്ങേയറ്റം സന്തോഷമെന്ന് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. കോടതി വിധിയോടെ ഹാദിയ തടവില്‍ നിന്നു സ്വതന്ത്രയായിരിക്കുകയാണ്. തന്റെ നിലപാടുകള്‍ ഹാദിയ കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സര്‍വകലാശാല ഡീനിനെ ലോക്കല്‍ ഗാര്‍ഡിയനാക്കി നിയമിച്ചിട്ടില്ല. ഭര്‍ത്താവിന് ഭര്‍ത്താവാകാനല്ലേ പറ്റൂ, രക്ഷകര്‍ത്താവാകാന്‍ പറ്റില്ലല്ലോ എന്നു ചോദിക്കുക മാത്രമാണ് സുപ്രീം കോടതി ചെയ്തത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഹാദിയയ്ക്ക് എവിടെ വേണമെങ്കിലും പോകാമെന്നാണ് വിധിയില്‍ നിന്നു മനസിലാക്കാന്‍ സാധിക്കുന്നതെന്നും ഷെഫിന്‍ പറഞ്ഞു.

ഹാദിയയെ മെഡിക്കല്‍ കോളജില്‍ പോയി കാണുന്ന കാര്യത്തില്‍ നിയമോപദേശം തേടിയശേഷം തീരുമാനമെടുക്കമെന്നും ഷെഫിന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍