കേരളം

അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി 'കളക്റ്റര്‍ ബ്രോ', നിയമനം അഞ്ച് വര്‍ഷത്തേക്ക് 

സമകാലിക മലയാളം ഡെസ്ക്

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ പ്രശാന്ത് നായരെ നിയമിച്ചുകൊണ്ടു ഉത്തരവിറങ്ങി. ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ അഞ്ച് വര്‍ഷത്തേക്കോ മന്ത്രിയുടെ കാലാവധി അവസാനിക്കുന്നത് വരെയോ ആണ് നിയമനം. 

കോഴിക്കോട് ജില്ല കളക്ടര്‍ ആയിരുന്നപ്പോഴുള്ള പ്രശാന്ത് നായരുടെ പ്രവര്‍ത്തനങ്ങള്‍ നേടിയിരുന്ന സ്വീകാര്യതകള്‍ ശ്രദ്ധയില്‍പെട്ട കണ്ണന്താനം തന്നെയാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പ്രശാന്തിനെ നിര്‍ദ്ദേശിച്ചത്. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ചില ബിജെപി നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും കണ്ണന്താനത്തിന്റെ താല്‍പര്യാര്‍ത്ഥം പ്രശാന്ത് നായരെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കളക്റ്റര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ച പ്രശാന്ത് ഈ പദവി ഏറ്റെടുക്കാതെ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. പ്രശാന്ത് നായരെ എത്രയും വേഗം സര്‍വീസില്‍ നിന്ന് വിട്ടുനല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് പേഴ്‌സണല്‍ ആന്‍ഡ് ട്രെയ്‌നിംഗ് മന്ത്രാലയം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്