കേരളം

ശശീന്ദ്രന്റെ തിരിച്ചുവരവ് വൈകും; ഫോണ്‍ കെണി കേസ് ഉടനെ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ മന്ത്രി എകെ ശശീന്ദ്രന് എതിരെയുള്ള ഫോണ്‍ കെണി കേസ് ഉടനെ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മുന്‍ മംഗളം മാധ്യമ പ്രവര്‍ത്തക നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. എല്ലാവശങ്ങളും പരിശോധിച്ച ശേഷം മാത്രമേ ശശീന്ദ്രന് എതിരെയുള്ള പരാതി പിന്‍വലിക്കാന്‍ സാധിക്കുള്ളുവെന്ന് കോടതി വ്യക്തമാക്കി. ഇതോടെ മന്ത്രിസ്ഥാനത്തേക്ക് ഉടനേ തിരിച്ചെത്താമെന്ന ശശീന്ദ്രന്റെയും എന്‍സിപിയുടെയും കണക്കു കൂട്ടലുകള്‍ തെറ്റി. 

ശശീന്ദ്രന് എതിരെയുള്ള ആരോപങ്ങള്‍ അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് ഹാജരാക്കണം എന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസ് അടുത്ത മാസം പന്ത്രണ്ടിലേക്ക് മാറ്റി. 

ശശീന്ദ്രന് എതിരെയുള്ള കേസ് ഒത്തുതീര്‍പ്പായെന്നും പരാതി പിന്‍വലിക്കാന്‍ അനുവദിക്കണം എന്നുമാവശ്യപ്പെട്ടാണ് മാധ്യമ പ്രവര്‍ത്തക ഹൈക്കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്