കേരളം

ജഡ്ജിമാര്‍ക്ക് പോലും രക്ഷയില്ല; ബിജെപി ഭരണം സ്വാതന്ത്ര്യത്തിന് വെല്ലുവിളിയെന്ന് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്‌: ബിജെപി ഭരണം ഇന്ത്യന്‍ സ്വതന്ത്ര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വാതന്ത്ര്യസമരത്തില്‍ പങ്കില്ലാത്തവര്‍ സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങള്‍ നശിപ്പിക്കുകയാണെന്നും കോടിയേരി പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സെേമ്മെളനത്തിന്റെ ഭാഗമായി നടത്തിയ ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് പങ്കില്ലെന്ന് പറയുന്നവര്‍ കയ്യൂര്‍ സമരം വിസ്മരിക്കുകയാണ്. പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന ആവശ്യം എഐസിസി സമ്മേളനത്തില്‍ ആദ്യമായി അവതരിപ്പിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. ചരിത്രം വക്രീകരിച്ച് അവതരിപ്പിക്കുകയാണ് ചിലരെന്നും കോടിയേരി പറഞ്ഞു. 

സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പോരാടേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കില്ലാത്ത ആര്‍എസ്എസ് രാജ്യത്തിന് ഭീഷണി ഉയര്‍ത്തുകയാണെന്നും കോടിയേരി പറഞ്ഞു.ജഡ്ജിമാര്‍ക്ക് പോലും രക്ഷയില്ല എന്ന അവസ്ഥയാണ് രാജ്യത്തെന്നും കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്