കേരളം

ഫാ.ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി; സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ല;വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യെമനില്‍ ഭീകരരുടെ തടവില്‍ നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. നാല് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനാണ് അദ്ദേഹം കേരളത്തിലെത്തിയത്. രാവിലെ 7.30ഓടെ ബെംഗളൂരുവില്‍ നിന്ന് ഉഴുന്നാലില്‍ നെടുമ്പാശ്ശേരി വിമാനത്തവളത്തിലെത്തി. ഇന്ന് വൈകിട്ട് ജന്മനാടായ രാമപുരത്ത് അദ്ദേഹത്തിന് സ്വീകരണവും നല്‍കും. വൈദികരും പ്രതിപക്ഷ നേതാക്കളും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാത്താവളത്തിലെത്തിയിരുന്നു. 

സ്വീകരിക്കാന്‍ എത്തിയവര്‍ക്ക് നന്ദി പറഞ്ഞ ടോം,എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടേയെന്നും പറഞ്ഞു. എന്നാല്‍ ടോമിനെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഒരു മന്ത്രിയെ എങ്കിലും ഫാദര്‍ ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ അയക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അല്‍പ്പം കൂടി ഗൗരവം കാണിക്കണമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്