കേരളം

ചാലക്കുടി കൊലപാതകം: മുഖ്യപ്രതി ജോണി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ജോണി (ചക്കര ജോണി) പിടിയിലായി. ഇയാള്‍ക്കൊപ്പം കൂട്ടാളി രഞ്ജിത്തും പിടിയിലായിട്ടുണ്ട്. പാലക്കാട് നിന്നുമാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാനുളള നീക്കത്തിന് ഇടയിലാണ് പ്രതികളെ പിടികൂടിയത്. 

കൊലപാതകവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘത്തിലെ നാലു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുരിങ്ങൂര്‍ ചാമക്കാല ഷൈജു, പാലക്കാടന്‍ സത്യന്‍, ചാലക്കുടി മതില്‍ക്കൂട്ടം സുനില്‍, വെളുത്തൂര്‍ രാജന്‍ എന്നിവരെയാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സംഭവത്തിനു ശേഷം ഒളിവില്‍പ്പോയ ജോണിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.

കൊലപാതകത്തിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടിലെ തര്‍ക്കങ്ങളാണെന്ന് പോലീസ് പറയുന്നു. ചുരുങ്ങിയ കാലയളവിനിടെയാണ് ജോണിയുടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വളര്‍ച്ച ഉണ്ടായത്. റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറായ രാജീവിനെ ഒരു വാടകകെട്ടിടത്തിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം