കേരളം

പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് രണ്ട് രൂപ കുറച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറച്ചു. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കുറച്ചതാണു വിലകുറയാന്‍ കാരണം. പെട്രോളിന്റെയും ഡീസലിന്റെയും വില ഇതുമൂലം രണ്ടുരൂപ വീതം കുറയും. പുതിയ നിരക്ക് നാളെ പ്രാബല്യത്തില്‍വരും. ധനവകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവിലയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പ്രതിദിനം ഇന്ധനവില നിശ്ചയിക്കുന്നത്. കേന്ദ്ര-സംസ്ഥാന നികുതികള്‍കൂടി ചേരുമ്പോള്‍ വളരെ ഉയര്‍ന്ന വിലയാണ് രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് പെട്രോളിനും ഡീസലിനും നല്‍കേണ്ടിവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍