കേരളം

കാണുന്നവരെയെല്ലാം പ്രതിയാക്കരുത്; സാക്ഷികളെ പ്രതികളാക്കിയാല്‍ കേസ് കൈവിട്ടുപോവുമെന്നും ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ പ്രതിയാക്കാന്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നിലവില്‍ നാദിര്‍ഷ അറസ്റ്റ് ഭയക്കേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി.

കേസില്‍ കാണുന്നവരെയെല്ലാം പ്രതിയാക്കരുതെന്ന് കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. സാക്ഷികളെ പ്രതികളാക്കിയാല്‍ കേസ് കൈവിട്ടുപോവും. യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുന്നതിനുള്ള പഴുതാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക. പ്രതികളായ സുനില്‍കുമാറും വിഷ്ണുവും ഫോണില്‍ വിളിച്ചതു കൊണ്ടുമാത്രം നാദിര്‍ഷയെ പ്രതി ചേര്‍ക്കാനാവില്ല. നാദിര്‍ഷയെ ആവശ്യമെങ്കില്‍ പൊലീസിനു നടപടിക്രമങ്ങള്‍ പാലിച്ച് ചോദ്യം ചെയ്യലിനു വിളിപ്പിക്കാമെന്നും കോടതി നിരീക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്