കേരളം

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി നിലനില്‍ക്കില്ല; യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസെടുത്തതില്‍ പൊലീസിനു വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. വൈറ്റിലയില്‍ വച്ച് യുവതികളുടെ മര്‍ദനമേറ്റ ഡ്രൈവര്‍ ഷെഫീഖിനെതിരെ കേസെടുത്ത മരട് എസ്‌ഐയെയാണ് കോടതി വിമര്‍ശിച്ചത്. 

വൈറ്റിലയില്‍ വെച്ച് യൂബര്‍ െ്രെഡവറെ മര്‍ദിച്ച യുവതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പിന്നീട് ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് യുവതികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു. ഇതില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചേര്‍ത്ത നടപടിയെയാണ് കോടതി വിമര്‍ശിച്ചത്. 

സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ഷെഫീഖിനെതിരെ നിലനില്‍ക്കില്ലെന്നും മതിയായ തെളിവോ സാഹചര്യമോ ഇല്ലാതെയാണ് കേസെടുത്തിരിക്കുന്നതെന്നും കോടതി വിലയിരുത്തി. പരാതിയില്‍ ആയുധം ഉപയോഗിച്ചുള്ള ആക്രമണം അല്ല െ്രെഡവര്‍ നടത്തിയത്. അതുകൊണ്ട് തന്നെ സാധാരണ ഗതിയിലുള്ള മര്‍ദനം എന്ന ജാമ്യം ലഭിക്കുന്ന കേസ് മാത്രമേ ഷെഫീഖിനെതിരെ ചുമത്താവു എന്നും കോടതി നിരീക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്